SHARE

ഹൈദരാബാദ്: ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുഎസില്‍ കുത്തേറ്റ് മരിച്ചു. മനോരോഗവിദഗ്ദ്ധനും നാല്‍ഗൊണ്ട സ്വദേശിയുമായ അച്ഛുത റെഡ്ഡിയാണ്(57) ബുധനാഴ്ച കൊല്ലപ്പെട്ടത്.

റെഡ്ഡിയുടെ ചികിത്സാലയമായ കാന്‍സാസിലെ ഹോളിസ്റ്റിക് സൈക്കാട്രിക് സര്‍വീസസ് കെട്ടിടത്തില്‍ അദ്ദേഹത്തെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഉമര്‍ റാഷിദ് ദത്തിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും ഇന്ത്യന്‍ വംശജനാണ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഉസ്മാനിയ മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ അച്ഛുത റെഡ്ഡി മനശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി യുഎസിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് അവിടെ ഹോളിസ്റ്റിക് സൈക്കാട്രിക് സര്‍വീസസ് എന്ന പേരില്‍ ചികിത്സാലയം നടത്തിവരികയായിരുന്നു.

SHARE

NO COMMENTS

LEAVE A REPLY