ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പ്രവർത്തനങ്ങളിൽ സിറയയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ഇന്ത്യ. ഭീകരതയെ തുടച്ചു നീക്കാനുള്ള ഏതു പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകും. സിറിയൻ റിപ്പബ്ലിക് നേതാവ് അഹമ്മദ് ബാദർ എഡ്ഡിൻ മുഹമ്മദ് ആബിദ് ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം വിശദീകരിച്ചത്.
ഇന്ത്യ- സിറിയ ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും രാജ്നാഥ് സിംഗ് അഹമ്മദ് ബാദറുമായി ചർച്ച ചെയ്തു.