SHARE

വാഷിംഗ്ടണ്‍ ഡിസി: ഇര്‍മ കൊടുങ്കാറ്റിനു ശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ശനിയാഴ്ച രൂപം കൊണ്ട മരിയ കൊടുങ്കാറ്റ് തിങ്കളാഴ്ച രാത്രി ഡൊമിനിക്കയിൽ വീശിയടിച്ചു. 72,000ൽ പരം ജനങ്ങളാണ് ഡൊമിനിക്കയിൽ ജീവിക്കുന്നത്.

ഏറ്റവും വിനാശം വിതയ്ക്കുന്ന കാറ്റഗറി അഞ്ച് വിഭാഗത്തിലാണ് ചുഴലിക്കാറ്റെന്ന് യുഎസ് നാഷനൽ ഹറികെയ്ൻ സെന്റർ (എൻഎച്ച്സി) അറിയിച്ചു. മണിക്കൂറിൽ 260 കിലോമീറ്ററിൽ അധികമാണ് മരിയയുടെ വേഗം. ഇര്‍മ നാശം വിതച്ച അതേ പാതയില്‍ തന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രണ്ടാഴ്ചമുമ്പ് വീശിയടിച്ച ഇര്‍മ ദുരന്തത്തില്‍ യുഎസില്‍ 28 പേരും കരീബിയനില്‍ 80-ല്‍ അധികം പേരും മരിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.

SHARE

NO COMMENTS

LEAVE A REPLY