SHARE

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ഇന്ത്യ

മധുര: ലോകം വളരെയധികം മാറിയിട്ടും പ്രാകൃതമായ ആചാരങ്ങള്‍ പിന്തുടരുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മാറ് മറയ്ക്കാതെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ 15 ദിവസം ക്ഷേത്രത്തിനുള്ളില്‍ പുരുഷനായ പൂജാരിക്കൊപ്പം കഴിയണം. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഗ്രാമത്തില്‍ (Vellalur) നിലനില്‍ക്കുന്നതാണ് ഈ ആചാരം. മാതാപിതാക്കളാണ് സ്വന്തം മക്കളെ ഇതിനായി ഒരുക്കുന്നത്. മാറു മറയ്ക്കാതെ ആഭരണങ്ങള്‍ മാത്രം അണിഞ്ഞാണ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുന്നത്. ഈ പെണ്‍കുട്ടികളെ ദേവതകളായി കണക്കാക്കും. പുരുഷനായ പൂജാരിക്കൊപ്പം മാറു മറയ്ക്കാതെ 15 ദിവസം ഇവര്‍ താമസിക്കണം. ക്ഷേത്രത്തിന് ചുറ്റുമുള്ള അറുപതോളം ഗ്രാമങ്ങളില്‍ വസിക്കുന്ന കുടുംബാംഗങ്ങള്‍ ഈ അനാചാരം പിന്തുടരുന്നതായി വ്യക്തമായി.

വാര്‍ത്തയറിഞ്ഞ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ഏഴ് പെണ്‍കുട്ടികളെ വസ്ത്രങ്ങള്‍ നല്‍കി പുറത്തെത്തിച്ചു. ഇത്തരം അനാചാരം പിന്തുടരുന്നതിനെതിരെ ശക്തമായ നടപടികളുമായി മധുര കളക്ടര്‍ മുന്നോട്ടുപോകുകയാണ്.

SHARE

NO COMMENTS

LEAVE A REPLY