SHARE

ലണ്ടന്‍: ബ്രിട്ടനില്‍ മെഡിക്കല്‍ സംഘത്തിന് രാസായുധത്തെ പ്രതിരോധിക്കാനുള്ള മരുന്ന് വിതരണം ചെയ്തു. ഐ.എസ് തീവ്രവാദികള്‍ രാസായുധം പ്രയോഗിച്ചേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്.

വിഷവാതകങ്ങളായ VX, Sarin എന്നിവയെ നിര്‍വീര്യമാക്കുന്ന മറുമരുന്ന് കയ്യില്‍ കരുതുകയാണ് ഇവര്‍. രാസായുധ ആക്രമണത്തിനുശേഷമുള്ള അത്യാഹിത ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ചികിത്സ എത്തിക്കുന്നതിനാണ് ഈ നടപടി. ഏറ്റവും അപകടകാരിയായ രാസായുധമാണ് VX. നേരത്തെ സൈനികര്‍ മാത്രമാണ് ഇത്തരത്തിലുള്ള മരുന്ന് കൈവശം വച്ചിരുന്നത്

നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരനെ മലേഷ്യയില്‍ വച്ച് വധിച്ചത് VX ഉപയോഗിച്ചായിരുന്നു.

SHARE

NO COMMENTS

LEAVE A REPLY