SHARE

ധാക്ക: റോഹിംഗ്യര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 10 കുട്ടികളും നാല് സ്ത്രീകളുമാണ് മരിച്ചത്.

മ്യാന്‍മറില്‍ നിന്ന്‌ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന സംഘത്തിന്റെ ബോട്ടാണ് കടലില്‍ മുങ്ങിയത്. തീരത്തോട് അടുത്ത സമയത്ത് കടലിനടിയിലെ ഏതോ വസ്തുവില്‍ തട്ടി ബോട്ട് രണ്ടായി തകര്‍ന്നു. മുങ്ങിപ്പോയ കുട്ടികളുടെയും സ്ത്രീകളുടെയും ശരീരങ്ങള്‍ പിന്നീട് തീരത്ത് അടിഞ്ഞു.

മ്യാന്‍മാറില്‍നിന്ന് ബംഗ്ലാദേശിലേയ്ക്ക് കടക്കുന്നതിനിടെ അടുത്ത കാലത്ത് 120-ല്‍ അധികം റോഹിംഗ്യര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്.

SHARE

NO COMMENTS

LEAVE A REPLY