ന്യൂഡൽഹി: മ്യാൻമർ അതിർത്തിയിൽ നാഗാ ഭീകരർക്കു നേരെ ഇന്ത്യയുടെ സൈനികാക്രമണം. നിരവധി ഭീകരർ കൊല്ലപ്പെട്ടു. നിരവധി ഭീകരർക്ക് പരുക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ഏഴുപതോളം വരുന്ന സൈനികരാണ് അതിർത്തിയിലെ ഭീകര ക്യാന്പുകളിൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ നടത്തിയ അസം റൈഫിൾസിന്റെ പ്രത്യേക സംഘത്തിലെ എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.
അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ തീവ്രവാദികളാണ് ആദ്യം വെടിവച്ചതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. തുടർന്ന് സൈന്യവും തിരിച്ചടിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പും ഇതേ സ്ഥലത്ത് ഇന്ത്യൻ സൈന്യം നാഗാ തീവ്രവാദികൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു.