SHARE

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മോഡി പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു മോഡിയുടെ ഏറ്റുപറച്ചില്‍.

സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചു. നീ​തി ആ​യോ​ഗ് അം​ഗ​മാ​യ ബി​ബേ​ക് ദെ​ബ്രോ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി. സു​ർ​ജി​ത് ഭ​ല്ല, ര​തി​ൻ റോ​യ്, അ​ഷി​മ ഗോ​യ​ൽ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. നീ​തി ആ​യോ​ഗ് മെം​ബ​ർ സെ​ക്ര​ട്ട​റി ര​ത്ത​ൻ വ​റ്റ​ൽ സ​മി​തി​യു​ടെ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​റാ​കും.

ദാ​​​​രി​​​​ദ്ര്യ​​​​രേ​​​​ഖ​​​​യ്ക്കു താഴെയുള്ള എല്ലാവർക്കും സൗജന്യ വൈദ്യു തി നല്കുമെന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. സ​​​​​ഹ​​​​​ജ് ബി​​​​​ജ്‌​​​​​ലി ഹ​​​​​ർ ഘ​​​​​ർ യോ​​​​​ജ​​​​​ന(​​​​സൗ​​​​ഭാ​​​​ഗ്യ) എ​​​​​ന്നു പേ​​​​​രി​​​​​ട്ട പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി മൊ​​​​​ത്തം 16,320 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കു​​​​​മെ​​​​​ന്ന് മോ​​​​​ദി അ​​​​​റി​​​​​യി​​​​​ച്ചു. ഈ ​​​​​തു​​​​​ക​​​​​യി​​​​​ൽ 12,320 കോടി രൂപ കേ​​​​​ന്ദ്രം വ​​​​​ഹി​​​​​ക്കും.

SHARE

NO COMMENTS

LEAVE A REPLY