SHARE

നോട്ടിങ്ഹാം: ബ്രിട്ടനിലെ മില്‍ട്ടണ്‍ കീന്‍സിന് സമീപം രണ്ട് ട്രക്കുകളും ബസും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ട് മലയാളികൾ ഉൾപ്പെടെ എട്ട് പേര്‍ മരിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മുന്നരയോടെയാണ് സംഭവം.

ബ്രിട്ടനില്‍ മിനിബസ് സര്‍വീസ് നടത്തുന്ന എ.ബി.സി ട്രാവല്‍സിലെ കോട്ടയം സ്വദേശി ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫ്(52), വിപ്രോയിലെ എന്‍ജിനിയാറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജിവ്(28) എന്നിവരാണ് മരിച്ച മലയാളികള്‍.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ വാഹന അപകടമാണ് ഇതെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

SHARE

NO COMMENTS

LEAVE A REPLY