SHARE

ഷാര്‍ജ: ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതല്‍ 62 വയസുവരെയുള്ളവരാണ് മോചിതരായത്. നാടുകടത്തല്‍ ശിക്ഷയില്‍ നിന്ന് എല്ലാവരും ഒഴിവായി.

കേരള സന്ദര്‍ശനത്തിനിടെ ഷേഖ് സുല്‍ത്താന്‍, മുഖ്യമന്ത്രി പിണറായി വിജയനുനല്‍കിയ ഉറപ്പ് ഇതോടെ യാഥാര്‍ത്ഥ്യമായി. രാജ്ഭവനില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം അദ്ദേഹം ഉറപ്പുനല്‍കിയത്. പ്രഖ്യാപനം വന്ന് മൂന്നാം നാളാണ് തടവുകാരെ മോചിപ്പിച്ചത്.

യുഎഇയിലേക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ് മോചനം. മാത്രമല്ല മോചിപ്പിക്കപ്പെട്ടവര്‍ക്ക് ഷാര്‍ജയില്‍ ജോലിചെയ്യാനുള്ള തടസവും ഇല്ലാതാക്കിയിട്ടുണ്ട്.

ടാക്‌സി ഡ്രൈവറായി ഷാര്‍ജയില്‍ വന്ന് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മുഹമ്മദ് മുസ്തഫ ഷൌക്കത്ത് എന്ന 68കാരനും മോചിതരായവരിലുണ്ട്.

വ്യാഴാഴ്ച രാവിലെ 10 ന് മോചിതരായവരില്‍ ചിലര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.

SHARE

NO COMMENTS

LEAVE A REPLY