SHARE

അഞ്ചല്‍: ഏഴുവയസ്സുള്ള ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച ഇളയച്ചന്‍ അറസ്റ്റില്‍. ഏരൂര്‍ പുഞ്ചിരിമുക്ക് തെങ്ങുവിള സുജിനിവാസില്‍ സുജിയുടെ മകള്‍ എം എസ് ശ്രീലക്ഷ്മിയെയാണ് അമ്മയുടെ സഹോദരീ ഭര്‍ത്താവ് കുളത്തൂപ്പൂഴ വടക്കേ ചെറുകര രാജേഷ്ഭവനില്‍ രാജേഷ് കൊലപ്പെടുത്തിയത്.

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അമ്മ സുജിയും ശ്രീലക്ഷ്മിയും സഹോദരി അഞ്ജുവും ഒരേവീട്ടിലാണ് താമസം. പ്രതി രാജേഷ് അഞ്ജുവിന്റെ ഭര്‍ത്താവാണ്. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രാജേഷ് ഏരൂര്‍ സ്കൂളിനുസമീപം കാത്തുനിന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ഐസ്‌ക്രീം വാങ്ങി കൊടുത്തശേഷം ബസില്‍കയറ്റി സമീപത്തെ റബര്‍ തോട്ടത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഏരൂര്‍ ഗവ. എല്‍പി സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.

SHARE

NO COMMENTS

LEAVE A REPLY