SHARE

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സോളാര്‍ കുംഭകോണം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് എസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കമീഷന്‍ സെക്രട്ടറി പി എസ് ദിവാകരനൊപ്പം സെക്രട്ടറിയറ്റിലെ ഓഫീസിലെത്തിയാണ് നാല് വാള്യങ്ങളുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. നാല് വാള്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ സരിതയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരുമടക്കമുള്ളവര്‍ നടത്തിയ ഫോണ്‍വിളിയുടെ രേഖകള്‍, ഡിജിറ്റല്‍, ഓഡിയോ അടങ്ങിയ മറ്റുരേഖകള്‍ തുടങ്ങി നിരവധി തെളിവുകളുടെ വിവരമുണ്ട്.

SHARE

NO COMMENTS

LEAVE A REPLY