SHARE

കൊ​​ച്ചി: കൊ​​ച്ചി മെ​​ട്രോ​​യു​​ടെ പാ​​ലാ​​രി​​വ​​ട്ടം മു​ത​ൽ മ​​ഹാ​​രാ​​ജാ​​സ് വ​രെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി.

ബാംഗ്ലൂര്‍ ഉപകേന്ദ്രത്തില്‍ നിന്നുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍(സിഎംആര്‍എസ്) കെ എ മനോഹരന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെ മെട്രോ ഓടുന്ന കാര്യത്തില്‍ അനുമതി ലഭിച്ചത്.

സ്‌റ്റേഷനിലേക്കും പുറത്തേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങള്‍, ദിശാഫലകങ്ങള്‍, ലിഫ്റ്റും എസ്‌കലേറ്ററും അടങ്ങുന്ന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, കണ്‍ട്രോള്‍ റൂം, പ്ലാറ്റ്‌ഫോമിലെ സൗകര്യങ്ങള്‍ എന്നിവ സംഘം വിശദമായി പരിശോധിച്ചു വിലയിരുത്തി.

അടുത്ത മാസം മൂന്നു മുതല്‍ പാലാരിവട്ടത്തുനിന്നു മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് മെട്രോ ഓടിത്തുടങ്ങും.

SHARE

NO COMMENTS

LEAVE A REPLY