SHARE

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് പേരൂര്‍ക്കട വില്ലേജില്‍ 70 സെന്‍റ് സ്ഥലം നൽകാൻ സർക്കാർ തീരുമാനം.

90 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ യുഎഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിനു ബാധകമായിരിക്കും.

കൂടാതെ, വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററിന് എ.പി.ജെ.അബ്ദുള്‍ കലാം നോളജ് സെന്‍ററും മ്യൂസിയവും സ്ഥാപിക്കുന്നതിനും പേരൂര്‍ക്കടയിൽ 75 സെന്‍റ് സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനും യോഗം തീരുമാനിച്ചു.

SHARE

NO COMMENTS

LEAVE A REPLY