SHARE

കൊച്ചി: ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ സമ്മേളനം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കൊച്ചി ബോള്‍ഗാട്ടി പാലസാണ് ദ്വിദിന സമ്മേളനത്തിന് വേദിയാകുന്നത്‌.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

രണ്ട് ദിവസങ്ങളിലായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗ ഇടത് പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗമാണ് നടക്കുക. സാര്‍ക് രാജ്യങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സമ്മേളനം ചര്‍ച്ച ചെയ്യും. ഈ രാജ്യങ്ങള്‍ നേരിടുന്ന സാമ്രാജ്യത്വ ഭീഷണി, ദേശീയ പരമാധികാരം നേരിടുന്ന വെല്ലുവിളി, വര്‍ഗ്ഗീയത, മതവിഭാഗീയത തുടങ്ങിയ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കും. ഇത്തരം വിഷയങ്ങളില്‍ അതാത് മേഖലകളിലെ പാര്‍ട്ടികളുടെ നിലപാടുകള്‍ ഏകീകരിക്കുക, വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, നയം രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണ് സിപിഐഎം നേതൃത്വത്തില്‍ ഇത്തരത്തിലൊരു സമ്മേളനം വിളിച്ചുകൂട്ടിയിരിക്കുന്നത്.

SHARE

NO COMMENTS

LEAVE A REPLY