SHARE

തിരുവനന്തപുരം: ബിഡിജെഎസിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ.

പുനർവിചിന്തനമുണ്ടായാൽ ബിഡിജെഎസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങരയിൽ എൻഡിഎ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

SHARE

NO COMMENTS

LEAVE A REPLY