തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബഹുമതി സമ്മാനിച്ചു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ഡി ലിറ്റ് സമ്മാനിച്ചത്. അന്താരാഷ്ട്ര ഇടപെടലുകള്‍, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഡി ലിറ്റ് സമ്മാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക അതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു.