SHARE

തിരുവനന്തപുരം: റിസോര്‍ട്ട് നിര്‍മാണത്തിന്‌ ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട്.

ഇന്ന് റവന്യൂവകുപ്പ് സെക്രട്ടറിക്ക് കൈമാറിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിസോര്‍ട്ട് നിര്‍മാണത്തില്‍ ഭൂനിയമങ്ങളുടെ ലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കൈമാറിയ ശേഷം കളക്ടര്‍ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.

ലേക്ക് പാലസിന് അടുത്ത് പാര്‍ക്കിംഗിന് നിലം നികത്തിയത് ചട്ടവിരുദ്ധമായാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭൂഘടനയില്‍ മാറ്റങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി കൈയേറ്റങ്ങളെ കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

കൈയേറ്റം സ്ഥിരീകരിച്ച സാഹചര്യത്തില്‍ റിസോര്‍ട്ട് ഉടമകളോട് ഈ മാസം 26 ന് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

SHARE

NO COMMENTS

LEAVE A REPLY