ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സൈനികര്‍ കാശ്മീരി ജനതയെ അടിച്ചമര്‍ത്തുകയാണെന്ന് സ്ഥാപിക്കാന്‍ യു.എന്‍ പൊതുസഭയില്‍ പാക്കിസ്ഥാന് നടത്തിയ ശ്രമം നാണക്കേടില്‍ കലാശിച്ചു.
ഇന്ത്യന്‍ അതിക്രമത്തില്‍ പരിക്കേറ്റയുവതിയെന്ന് പറഞ്ഞ് പാക് പ്രധിനിധി പ്രസംഗ മധ്യേ ഉയര്ക്കിക്കാട്ടിയത് പാലസ്ഥാനിലെ പെല്ലറ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റ യുവതിയുടേതാണെന്ന് രാജ്യാന്തര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎന്‍ പൊതുസഭയില്‍ രണ്ടു ദിവസമായി ഇന്ത്യ പാക്കിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ ഉദാഹരണ സഹിതം തുറന്നുകാട്ടി നടത്തിയ പ്രസംഗങ്ങള്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.
സ്ത്രീ-പുരുഷ ഭേദമെന്യേ കശ്മീരികള്‍ ഇന്ത്യന്‍ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ചാണ് മലീഹ ലോധി, മുഖത്താകെ പരുക്കേറ്റ ഒരു യുവതിയുടെ ചിത്രവും യുഎന്‍ പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. കശ്മീരിലെ ജനങ്ങള്‍ ഇന്ത്യന്‍ സേനയുടെ പെല്ലെറ്റ് തോക്കുകള്‍ക്ക് ഇരയാകുന്നുവെന്നായിരുന്നു മലീഹയുടെ ആരോപണം.
എന്നാല്‍, ഈ ചിത്രം കശ്മീരി യുവതിയേടെതല്ലെന്നും ഗാസയില്‍ 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടേതാണെന്നും ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെയാണ് സംഭവിച്ച അബദ്ധം പുറത്തായത്.
ദ് ഗാര്ഡിയന് വെബ്സൈറ്റ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാവായ ഹെയ്ദി ലെവിന്‍സിന്റെ ഗാസ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രത്യേക വെബ് പേജില്‍ ഈ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്.