SHARE

veedu sachinകൊച്ചി വൈറ്റിലയില്‍ സച്ചിന്‍ തെന്‍ഡുക്കര്‍ സ്വന്തമാക്കിയ പ്രൈം മെരിഡിയന്‍ വില്ല ആരെയും ആകര്‍ഷിക്കുന്നതാണ്. പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ്. ദക്ഷിണേന്ത്യയില്‍ സച്ചിന്‍ സ്വന്തമക്കിയ ആദ്യത്തെ വീടാണിത്. ഒന്നാന്തരം വരാന്ത. ഇത് ഇങ്ങനെയെങ്കില്‍ ബെഡ്റൂമും ലിവി ങ് ഏരിയായും അടുക്കളുമെല്ലാം എന്താവും. കാലെടുത്തുവെച്ചവര്‍ക്ക് വീടുമുഴുവന്‍ കണ്ടാല്‍‌ കൊള്ളാമെന്നു തോന്നും.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കായല്‍ തീരത്തൊരു വീട് എന്നതായിരുന്നു സച്ചിന്‍റെ സ്പ്നം. സ്പോര്‍ട്സുമായി ബന്ധപ്പെട്ടു കൊച്ചിയില്‍ പലതവണ വരേണ്ടി വരുന്നു, ഈ സമയത്ത് താമസിക്കാന്‍ മനസിനിണങ്ങിയ വീട് വേണം. അത്രയേയുള്ളു സച്ചിന്‍റെ ആഗ്രഹം. നാട്ടുകാര്‍ക്ക് സച്ചിനോടുള്ള ആരാധനയാണ്ഈ വീടിനോടും. സുരക്ഷാപ്രശ്നമുളളതിനാല്‍ കാണാന്‍ വരുന്നവരെ ഒന്നും അകത്തേക്കു കടത്തിവിടുന്നില്ല. 25000 ചതുരശ്ര അടി വിസ്തൃതി. അകത്തളങ്ങളില്‍ ആഡംബരമില്ല. ആഢ്യത്വമാണുള്ളത്. മൂന്നുനിലയുള്ള വീടിന്‍റെ വലിയ വാതില്‍ തുറക്കുന്നത് ലിവിങ് റൂമിലേക്കാണ്. അവിടം മുതല്‍ ക്ലാസിക് കാഴ്ചകള്‍ തുങ്ങുന്നു. ഇറ്റാലിയന്‍ മാര്‍ബിളും ഹാര്‍ഡ് വുഡും ഇടകലര്‍ന്നു നില്‍ക്കുന്ന തറ. പുറത്തെ പൂന്തോട്ടം അകത്തേക്കു വളര്‍ന്നു നില്‍ക്കുന്നതു പോലെ തോന്നിക്കുന്ന വാട്ടര്‍ബോഡി പൂള്‍.

കായല്‍ തൊട്ടുവരുന്ന കാറ്റിനെ തണുപ്പിക്കുന്ന നിലാവും വീട്ടില്‍ ആതിഥേയരാവുന്നു. താളത്തെ നിലയില്‍ അതിഥികള്‍ക്കായി കിടപ്പുമുറി. ചുവരില്‍ മഴവില്ലിന്‍റെ വര്‍ണം. ഡൈനിങ് റൂമില്‍‌ പളമകള്‍ മിനുക്കിയെടുത്ത അത്ഭുതങ്ങള്‍. രാത്രിയും പകലും രണ്ട് മുഖമാണ് വീടിന്. കര്‍ട്ടനുകള്‍ മാറ്റിയിട്ടാല്‍ വെളിച്ചം ഒഴുകിയെത്തും. രാത്രി മിഴി തുറക്കുന്നതോടെ ചുവരില്‍ മഴവില്ല് വിരിയും.

SHARE

NO COMMENTS

LEAVE A REPLY